Latest NewsKeralaNews

കള്ളക്കടത്തിനും സ്വര്‍ണ്ണക്കടത്തിനും ചരടുവലിച്ചത് കൊടി സുനി: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

കൊച്ചി: സ്വർണക്കടത്ത് കേസ് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ പൊലീസ് അന്വേഷിക്കുന്ന അര്‍ജുന്‍ ആയങ്കി 12 തവണ സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസ്. കൊടി സുനിയുടെ സംഘം ഇയാള്‍ക്ക് സംരക്ഷണം കൊടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജുന്‍ ആയങ്കി സ്വര്‍ണം വാങ്ങാന്‍ നല്‍കിയ പണത്തില്‍ കൊടി സുനിക്കും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Read Also:  പലിശരഹിതമായി ഇടപാടു നടത്താന്‍ തല്‍പ്പരരായ മുസ്ലിം വിശ്വാസികള്‍ കേരളത്തിനകത്തും പുറത്തുമുണ്ട് : തോമസ് ഐസക്ക്

അതേസമയം അര്‍ജുന്‍ ആയങ്കി സ്വര്‍ണ്ണക്കടത്തിലേക്ക് എത്തിയത് കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്താണ്. അതിന് ശേഷമാണ് വിദേശത്ത് നിന്ന് സ്വര്‍ണ്ണം എത്തിക്കാന്‍ തുടങ്ങിയത്. സ്വര്‍ണക്കടത്ത് സംഘങ്ങള്‍, എസ്‌കോര്‍ട്ട് സംഘങ്ങള്‍, തട്ടിയെടുക്കുന്ന സംഘങ്ങള്‍ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സംഘങ്ങളാണ് ഈ രംഗത്തുള്ളത്. ഇതിനെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇത്തരം സംഘങ്ങള്‍ക്ക് പൊട്ടിക്കല്‍ സംഘങ്ങള്‍ എന്നാണ് വിളിപ്പേരെന്നും വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button