Latest NewsKerala

രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച : സൂഫിയാന്റെ സഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: രാമനാട്ടുകര സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍ക്കൂടി അറസ്റ്റില്‍. പൊലിസ് അന്വേഷിക്കുന്ന സൂഫിയാന്റെ സഹോദരന്‍ ഫിജാസ് (28) ആണ് പിടിയിലായത്. കൊടുവള്ളി സംഘത്തിലെ അംഗമാണ് ഇയാളെന്നാണ് പൊലിസ് കണ്ടെത്തല്‍. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളി സംഘത്തെ ബന്ധപ്പെടുത്തിയത് ഇയാളാണെന്നും പൊലിസ് കരുതുന്നു.

കരിപ്പൂരില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാനെത്തിയ ആളെ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് ഫിജാസ് അറസ്റ്റിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കണ്ണൂര്‍ സംഘം, കൊടുവള്ളി സംഘം, ചെര്‍പ്പുളശ്ശേരി സംഘം എന്നിങ്ങനെ മൂന്ന് സംഘങ്ങള്‍ എത്തിയിരുന്നു എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

രാമനാട്ടുകര സ്വര്‍ണക്കൊള്ളയുടെ മുഖ്യ ആസൂത്രകന്‍ കോഴിക്കോട് വാവാട് സ്വദേശിയായ സൂഫിയാനാണെന്നാണ് പൊലിസ് കരുതുന്നത്. മുന്‍പ് സ്വര്‍ണക്കടത്ത് കേസില്‍ സൂഫിയാന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കോഫെപോസ പ്രതിയായിരുന്നു. സ്വര്‍ണക്കടത്തിനുള്ള വാട്സ്‌ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഇയാളാണ്. സഹോദരന്‍ പിടിയിലായതോടെ സൂഫിയാനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലിസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button