തിരുവനന്തപുരം: സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകൾ കൂടുതൽ ജനകീയമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിനായുള്ള പദ്ധതി തയ്യാറാവുകയാണെന്ന് പിഎ മുഹമ്മദ് റിയാസ് അറിയിച്ചു. ഇതിനായുള്ള ഉദ്യോഗസ്ഥതല ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: കാമുകനൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊന്നു: പുഴയില്‍ ചാടിയ രണ്ട് യുവതികളുടെയും മൃതദേഹം കണ്ടെത്തി
കൂടുതൽ താമസ സൗകര്യങ്ങൾ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. റസ്റ്റ്ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി തേടുകയാണ്. പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളെ കൂടുതൽ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയിൽ പുതിയ ആശയങ്ങൾ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്.
സോഷ്യൽ മീഡിയ വഴിയാണ് ജനങ്ങൾ ആശയം സമർപ്പിക്കേണ്ടത്. ഈ പോസ്റ്റിന് കീഴിൽ കമന്റായും അഭിപ്രായം രേഖപ്പെടുത്താം. ജൂൺ 27 ന് മുൻപ് ജനങ്ങൾ അഭിപ്രായങ്ങൾ സമർപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: സൊസൈറ്റിയിൽ താമസിക്കുന്നവരെ അസഭ്യം പറഞ്ഞു: ബിഗ് ബോസ് താരം അറസ്റ്റിൽ
Post Your Comments