തൃശൂര്‍ : റോഡുകളിലെ തടസ്സങ്ങള്‍ നീക്കം ചെയ്യാൻ ‘ ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേ’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ദൗത്യവുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡപകടങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി.
Read Also : രാജധാനി എക്സ്പ്രസ് തുരങ്കത്തിനുള്ളില്‍ പാളം തെറ്റി
ഓപ്പറേഷന്‍ ക്ലിയര്‍ പാത്ത് വേ പ്രകാരം തൃശൂർ ജില്ലയില്‍ നടത്തിയ ഡ്രൈവില്‍ 321 വാഹനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതര കുറ്റകൃത്യങ്ങള്‍ക്ക് 182 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,34,950 രൂപയാണ് ഈ ഇനത്തില്‍ പിഴ ഈടാക്കിയത്.
ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ റോഡിലും പുരയിടങ്ങളിലും നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ശ്രദ്ധതിരിക്കുന്ന പരസ്യബോര്‍ഡുകള്‍, റോഡിലേക്ക് ഇറക്കിക്കെട്ടിയിരിക്കുന്ന വ്യാപാരസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍, വഴിയരികില്‍ ഇറക്കിയിട്ടിരിക്കുന്ന നിര്‍മാണസാമഗ്രികള്‍, കൈയേറ്റങ്ങള്‍ തുടങ്ങിയവ പൊതുജനങ്ങളുടെ കൂടി സഹകരണത്തോടെയായിരിക്കും കണ്ടെത്തുക. ഇതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ട് ചെയ്യാനായി എടുക്കും. അതത് പ്രദേശങ്ങളിലുള്ള തടസ്സങ്ങളറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ ബന്ധപ്പെടാം.
Post Your Comments