KeralaLatest NewsNews

തെറ്റായ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും ഇടതുപക്ഷ പ്രസ്ഥാനവുമായി ചേര്‍ന്ന് പോകാന്‍ കഴിയില്ല: എം. വി ഗോവിന്ദന്‍

കേസില്‍പ്പെട്ടവരെയൊന്നും സംരക്ഷിക്കുകയെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമീപനമല്ല

തിരുവനന്തപുരം : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തെരയുന്ന അര്‍ജുന്‍ ആയങ്കിയുടെ  സി.പി.എം ബന്ധം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി മന്ത്രി എം.വി ഗോവിന്ദന്‍. ലഹരി, സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ താവളമായി കണ്ണൂര്‍ മാറുന്നുണ്ട്. നിലവില്‍ സൈബര്‍ സ്‌പേസില്‍ സി.പി.എമ്മിന്റെ മുഖമായി മാറുന്നവരും ഇതില്‍ ആരോപണം വിധേയരായിട്ടുണ്ടല്ലോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.

‘ആര് കേസില്‍പെട്ടാലും ശരി, കേസില്‍പ്പെട്ടവരെയൊന്നും സംരക്ഷിക്കുകയെന്നത് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമീപനമല്ല. തെറ്റായ നിലപാട് സ്വീകരിക്കുന്ന ആര്‍ക്കും ഇടതുപക്ഷ പ്രസ്ഥാനവുമായി ചേര്‍ന്ന് പോകാനാകില്ല‘ – എം.വി ഗോവിന്ദന്‍ പറഞ്ഞു.

Read Also : രേഷ്മയെ പ്രണയത്തിൽ വീഴ്ത്തിയത് ആര്യയും ഗ്രീഷ്മയും, മറഞ്ഞിരിക്കുന്ന അജ്ഞാത ‘കാമുകൻ’ ആത്മഹത്യ ചെയ്ത പെൺകുട്ടികളോ?

അതേസമയം, അര്‍ജ്ജുന്‍ ആയങ്കിക്ക് സൈബര്‍ ഇടത്തില്‍ കിട്ടുന്ന പിന്തുണയില്‍ മുന്നറിയിപ്പുമായി ഡി.വൈ.എഫ്‌.ഐയും രംഗത്തെത്തിയിരുന്നു. കള്ളക്കടത്തുകാര്‍ക്ക് ലൈക്കടിക്കുന്നവര്‍ തിരുത്തണമെന്നാണ് ഡി.വൈ.എഫ്‌.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. കള്ളക്കടത്ത് കേസില്‍ ആരോപണ വിധേയരായവരെ പിന്തുണയ്ക്കുന്നത് തിരുത്തണം. ആരോപണ വിധേയര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ല. കള്ളക്കടത്ത് നടത്തുന്ന പോരാളി സിംഹങ്ങളാണ് ഇവര്‍ എന്നാണ് ഡി.വൈ.എഫ്‌.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button