Latest NewsKeralaNews

സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡി.വൈ.എഫ്‌.ഐ എന്ന സംഘടനയ്ക്ക് കഴിയും: മുകേഷ്

ഗുജറാത്തിലെ വംശഹത്യയെ അപലപിച്ച് പണ്ട് ശ്രീ മമ്മൂട്ടി ഒരു പ്രസ്താവന നടത്തിയിരുന്നു

തിരുവനന്തപുരം : സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഡി.വൈ.എഫ്‌.ഐ എന്ന സംഘടനയ്ക്ക് ആകുമെന്ന് നടനും എം.എൽ.എയുമായ മുകേഷ്. മുൻപ് ഒരുപാട് ചർച്ചയായ മമ്മൂട്ടിയുടെ പഴയ ഒരു പ്രസ്താവന ഇപ്പോൾ സത്യമാണെന്ന് ജനം തിരിച്ചറിയുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരെ ഡി.വൈ.എഫ്‌.ഐ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also  :  ‘സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധം ‘: സജേഷിനെ പുറത്താക്കി ഡിവൈഎഫ്‌ഐ

മുകേഷിന്റെ വാക്കുകൾ ഇങ്ങനെ :

‘ഗുജറാത്തിലെ വംശഹത്യയെ അപലപിച്ച് പണ്ട് ശ്രീ മമ്മൂട്ടി ഒരു പ്രസ്താവന നടത്തിയിരുന്നു. ഗുജറാത്തിൽ ഡി.വൈ.എഫ്‌.ഐ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ല എന്ന്. അന്ന് ഒരുപാട് പേർ അദ്ദേഹത്തെ ചീത്തവിളിച്ചു. സോഷ്യല്‍മീഡിയ തുടങ്ങുന്ന കാലമായിരുന്നുഅത്. പക്ഷെ, അത് 100 ശതമാനം സത്യമായിരുന്നു. അതുകൊണ്ടാണ് ചീത്ത വിളിച്ചതും, പ്രതികരിച്ചതും. സ്ത്രീധനം പോലെയുള്ള സംഭവങ്ങള്‍ പിഴുതെറിയാന്‍ ഡി.വൈ.എഫ്‌.ഐ എന്ന സംഘടനയ്ക്ക് കഴിയും. വിസ്മയ നമ്മുടെ സഹോദരി, അല്ലെങ്കിൽ മകൾ എനിക്ക് മകൾ എന്നും പറയാം. ഇങ്ങനെയൊരു സ്ഥലത്തേക്കാണോ നമ്മൾ കെട്ടിച്ച് അയക്കേണ്ടത്. പറഞ്ഞുവിടേണ്ടത്. ആ വീട്ടിൽ എല്ലാം സഹിച്ച് ഇങ്ങനെയൊരു ജീവിതമാണോ ഇവൾ നയിക്കേണ്ടത്. അത് നമ്മൾ വളരെ ഗൗരവത്തോടെ ചിന്തിച്ച് അതിനെതിരെ ആഞ്ഞടിക്കണം’- മുകേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button