COVID 19KeralaLatest NewsNewsIndiaBusiness

ആദായ നികുതിയിൽ കൂടുതൽ ഇളവുകൾ: പുതിയ മാറ്റങ്ങൾ എന്തൊക്കെ?

ന്യൂഡല്‍ഹി: കോവിഡിന്‍റെ പശ്​ചാത്തലത്തില്‍ ആദായ നികുതിയില്‍ മാറ്റം. നിലവിലെ സാഹചര്യത്തിൽ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പ്രത്യക്ഷ നികുതി വകുപ്പ്​ പുറത്തിറക്കി. പാന്‍കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടിയതായി ഉത്തരവിൽ പറയുന്നു. സെപ്​റ്റംബര്‍ 30 വരെയാണ് നീട്ടിയ സമയം.

വിവിധ്​ സേ വിശ്വാസ്​ സ്​കീം പ്രകാരം പണമടക്കേണ്ട തീയതി ആഗസ്റ്റ്​ 31 ആയി ദീര്‍ഘിപ്പിച്ചു. ടി.ഡി.എസ്​ സമര്‍പ്പിക്കാനുള്ള തീയതിയും ഇത്തരത്തില്‍ നീട്ടി. ടി.ഡി.എസ്​ സമര്‍പ്പിക്കാനുള്ള തീയതി ജൂലൈ 15 വരെയാണ്​ നീട്ടിയത്​. നേരത്തെ കോവിഡ്​ ചികിത്സക്കുള്ള പണം കറന്‍സിയായി നല്‍കാമെന്ന് നികുതി വകുപ്പ് ഉത്തരവിട്ടിരുന്നു.

തൊഴിലുടമ തൊഴിലാളിക്ക്​ കോവിഡ്​ ചികിത്സക്ക്​ നല്‍കുന്ന പണത്തിന്​ ആദായ നികുതി ഇളവ്​ അനുവദിച്ചു കൊണ്ടുള്ള ഉത്തരവാണ് പ്രത്യക്ഷ നികുതി വകുപ്പ്​ പുറത്തിറക്കിയത്. തൊഴിലാളികളുടെ മരണത്തെ തുടര്‍ന്ന്​ നല്‍കുന്ന പണത്തിന്​ ഇളവ്​ ബാധകമായിരിക്കും. ഇതുപ്രകാരം 10 ലക്ഷം രൂപക്ക്​ വരെ നികുതിയുണ്ടാവില്ലെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button