ബെർലിൻ: ജര്‍മ്മന്‍ തെരുവുകളില്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചുകൊണ്ട് മൂന്നു പേരെ കുത്തിക്കൊല്ലുകയും ആറുപേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്ത തീവ്രവാദി പിടിയിലായി. ജര്‍മ്മനിയിലെ വുര്‍സ്ബര്‍ഗ് എന്ന സ്ഥലത്ത് താമസിക്കുന്ന 24 കാരനായ സൊമാലിയന്‍ സ്വദേശിയാണ് പിടിയിലായത്. പോലീസ് വെടിവെച്ച് വീഴ്ത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. കത്തിയുമായി തെരുവിലിറങ്ങി അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് ആളുകളെ കുത്തിവീഴ്ത്തുകയായിരുന്നു ഇയാള്‍. നേരത്തേ എതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടായിരുന്ന ആളല്ല ഇപ്പോള്‍ അറസ്റ്റിലായ യുവാവ്. ഇയാളുടെ അക്രമം കണ്ട് വഴിയാത്രക്കാര്‍ തന്നെ ഇയാളെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. അതിനു ശേഷമാണ് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവില്‍ 5 മണിക്കായിരുന്നു ബാര്‍ബറോസ്സ ചത്വരത്തില്‍ ഈ സംഭവം നടന്നത്.
Read Also: എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണം: മോദിയ്ക്ക് മുന്നിൽ 5 ആവശ്യങ്ങളുമായി ജമ്മു കാശ്മീർ നേതാക്കൾ
ഫ്രാങ്ക്ഫര്‍ട്ടിനും മ്യുണിക്കിനും ഇടയില്‍ ഏകദേശം 1,30,000 പേര് മാത്രം താമസിക്കുന്ന ഒരു കൊച്ചുനഗരമാണ് വുര്‍സ്ബര്‍ഗ്. അവിടെയാണ് അക്രമി താമസിച്ചുവരുന്നത്. ഇയാളെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ ബവേറിയയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ബവേറിയയിലേക്ക് തിരിച്ചിട്ടുണ്ട്. ലണ്ടനില്‍, വെള്ളക്കാര്‍ പോലും പോകാന്‍ മടിക്കുന്ന ചിലയിടങ്ങളെ കുറിച്ച് ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭയം തന്ന രാജ്യത്തിന്റെ സംസ്കാരത്തേയും പൈതൃകത്തേയും ബഹുമാനിക്കാതെ, പരഗതിയില്ലാതെ വിട്ടോടിപ്പോന്നിടത്തെ അശയങ്ങളും മറ്റും ഉയര്‍ത്തിപ്പിടിച്ച് തികഞ്ഞ നന്ദികേട് കാട്ടുന്ന അഭയാര്‍ത്ഥികളുടെ കഥയില്‍ ഒന്നുകൂടിയായി. ഇപ്പോള്‍ തന്നെ യൂറോപ്പിലാകെ അഭയാര്‍ത്ഥികള്‍ക്കെതിരെ ഉയരുന്ന ശകതമായ വികാരം ഇതോടെ കൂടുതല്‍ ശക്തിപ്പെടും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Post Your Comments