ദിവസവും ഒരു ആപ്പിൾ കഴിക്കു നിങ്ങൾക്ക് ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ല് കേൾക്കാത്തവർ ഉണ്ടാകില്ല. എന്നാൽ ഒരു ബദാം ദിവസം കഴിക്കു എന്നതാണ് പറയുന്നതെങ്കിലോ. ദിവസവും ബദാം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. എന്നാൽ ഇതിനൊരു രീതിയുണ്ട്. തോന്നുമ്പോൾ തോന്നുമ്പോൾ ഓരോന്നെടുത്ത് കഴിച്ചാൽ ഉദ്ദേശിക്കുന്ന ഫലം ആയിരിക്കില്ല ലഭിക്കുക. ബദാം കഴിക്കുന്നതിനു ഒരു രീതിയുണ്ട്.
ബദാം പച്ചയോടെ കഴിക്കുന്നതിനേക്കാൾ കുതിർത്ത് കഴിക്കുന്നത് കൂടുതൽ ഊർജ്ജസ്വലതയോടെയിരിക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കും. ബദാമിൽ വിറ്റാമിൻ ഇ, മഗ്നീഷ്യം, പൊട്ടാസ്യം, റൈബോഫ്ലേവിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഭാരം കുറയ്ക്കാൻ ബദാം കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
ബദാമിലെ വിറ്റാമിൻ ഇ തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓർമശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ചർമ്മത്തിനും മുടിയ്ക്കും വിറ്റാമിൻ ഇ സഹായിക്കുന്നു. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ എല്ലാം ആവോളം അടങ്ങിയതാണ് ബദാം. ഡയറ്റ് ചെയ്യുന്നവർക്ക് അതിനാൽ തന്നെ ഭക്ഷണത്തിനോടൊപ്പം രണ്ടോ മൂന്നോ ബദാം കൂടി കഴിക്കാവുന്നതാണ്.
Post Your Comments