ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ വീണ്ടും ആചാര ലംഘനം നടന്നതായി വാർത്ത. രാത്രി ശീവേലിക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ഭഗവദ് തിടമ്പുമായി ശ്രീലകത്തു കയറി നടത്തുന്ന തൃപ്പുക ചടങ്ങിന്റെ സമയത്ത് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജാകുമാരി ആചാരങ്ങൾ ലംഘിച്ചതായി ആരോപണം. ജന്മഭൂമിയാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
തൃപ്പുക പൂജാ സമയത്ത് ബ്രീജാകുമാരിയും സംഘവും നാലമ്പലത്തിനകത്ത് കയറി എന്നാണ് ആരോപണം. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്ന ഇക്കാലത്ത് നാലമ്ബലത്തിനകത്തേക്ക് പുറമേ നിന്നുള്ള ഭക്തര്‍ക്കും പ്രവര്‍ത്തിയില്‍ ഇല്ലാത്ത പാരമ്പര്യക്കാര്‍ക്കും ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാര്‍ക്കും പ്രവേശനമില്ല. എന്നിട്ടും ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ ചില ഉന്നതരുമായി തൃപ്പുക സമയത്ത് നാലമ്ബലത്തില്‍ പ്രവേശിച്ചുവെന്നാണ് ആരോപണം ഉയരുന്നത്. തൃപ്പുക പൂജാ വേളയില്‍ ക്ഷേത്രം പ്രവര്‍ത്തിക്കാര്‍ക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും മാത്രമാണ് നാലമ്ബലത്തിനകത്തേക്ക് പ്രവേശനമുള്ളത്. എന്നാൽ ഇത് മറികടന്നുവെന്നാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്ക് നേരെ ഉയരുന്ന ആരോപണം.
Post Your Comments