Latest NewsKeralaNews

കൊല്ലത്ത് വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

കൊല്ലം: പരവൂർ പുത്തൻകുളത്ത് വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. കാമുകിക്കൊപ്പം ജീവിക്കാനായി ഭർത്താവ് ഇവരെ കൊലപ്പെടുത്തിയെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം പോലീസിൽ പരാതി നൽകി.

Read Also: കെ.വൈ.സിയുടെ പേരില്‍ തട്ടിപ്പ്: ഫോൺ കോളുകൾ പഴങ്കഥ, പുതിയ രീതി ഇങ്ങനെ

പുത്തൻകുളം സ്വദേശിനിയായ വിജിതയെ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിജിതയുടെ മരണത്തിന് പിന്നാലെ ഭർത്താവ് രതീഷ് ഒളിവിലാണ്. വിജിതയെ മരിക്കുന്നതിന് മുൻപ് ഭർത്താവ് മർദ്ദിച്ചിരുന്നുവെന്ന് പതിനൊന്നു വയസുകാരനായ മകനും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

മറ്റൊരു സ്ത്രീയുമായി രതീഷിനുണ്ടായിരുന്ന അടുപ്പം ചോദ്യം ചെയ്തതിന്റെ പേരിൽ വിജിതയ്ക്ക് നിരന്തരം മർദ്ദനം ഏൽക്കേണ്ടി വന്നിരുന്നുവെന്ന് കുടുംബാംഗങ്ങളും ആരോപിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. രതീഷിനായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Read Also: യു.പിയിൽ ഭരണഘടനാ ശില്പി ബി.ആർ അംബേദ്കറിനായി സ്​മാരകം പണിയാൻ ഒരുങ്ങി യോഗി ആദിത്യനാഥ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button