മുംബൈ: അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്‌മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലെയും വസതികളില്‍ എന്‍ഫോഴ്സ്‌മെന്റ് റെയ്ഡ് നടത്തി. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു പരിശോധനയെന്ന് ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍ പരംബീര്‍ സിംഗ്, അനില്‍ ദേശ്‌മുഖിനെതിരെ കൈക്കൂലി അടക്കമുള്ള ആരോപണങ്ങളുന്നയിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചിരുന്നു. മുംബൈയിലെ റസ്റ്റോറന്റ്, ബാര്‍ ഉടമകളില്‍ നിന്ന് ദിനംപ്രതി 100 കോടി രൂപ പിരിച്ചെടുക്കാന്‍ അനില്‍ ദേശ്‌മുഖ് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കത്തില്‍ പറയുന്നുണ്ട്. തുടര്‍ന്ന് ദേശ്‌മുഖ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
ഏപ്രില്‍ 24ന് 71 കാരനായ ദേശ്‌മുഖിന്റെ വിവിധ സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതേസമയം അഴിമതിക്കാരനെ രക്ഷിക്കാൻ മഹാവികാസ് അഘാദി സഖ്യം രംഗത്തെത്തി. ഇ.ഡി നടപടിക്കെതിരെ എന്‍.സി.പി, ശിവസേന, കോണ്‍ഗ്രസ് സഖ്യം രംഗത്തെത്തി. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു.
Post Your Comments