KeralaLatest NewsNewsCrime

കേരള നിയമസഭയിലെ നാലു എംഎല്‍എമാർ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികള്‍, മന്ത്രിയും ലിസ്റ്റിൽ: ഒത്തുതീർപ്പാക്കിയ കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീധന പീഡനത്തിന്റെയും ഗാര്‍ഹിക പീഡനത്തിന്റെയും വാർത്തകൾ ദിനം പ്രതി വർധിക്കുകയാണ്. കൊല്ലത്തെ വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് പീഡനകഥകൾ തുടർക്കഥയാകുന്നതും പല സംഭവങ്ങളും വെളിച്ചത്ത് വരുന്നതും. പീഡന പരാതി പറയാൻ വിളിച്ച യുവതിയോട് മോശമായി സംസാരിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെതിരെ വിമർശനമുയർന്നപ്പോൾ മുഖം രക്ഷിക്കാൻ അവരെ ആ സ്ഥാനത്ത് നിന്നും പാർട്ടി നീക്കി. എന്നാൽ, കേരളം നിയമസഭയിൽ ഗാർഹിക പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന നയമാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്.

Also Read:നവജാത ശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസ് : രേഷ്മയുടെ ഫേസ്ബുക്ക് സുഹൃത്തിന്റെ ഐഡി പോലീസ് കണ്ടെത്തി

പതിനഞ്ചാം കേരള നിയമസഭയിലെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡനക്കേസിലെ പ്രതികളാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം. ജൂണ്‍ 25ലെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലെ മുഖപ്രസംഗത്തിലാണ് ഇതുസംബന്ധച്ച വിവരങ്ങളുള്ളത്. എം.എൽ.എമാരുടെ പേരുവിവരങ്ങൾ പത്രം പ്രസിദ്ധീകരിച്ചിട്ടില്ല. കേരള നിയമസഭയിലെ നാല് എംഎല്‍എമാര്‍ ഗാര്‍ഹിക പീഡന കേസുകളില്‍ പ്രതികളായിരുന്നുവെന്നും എന്നാല്‍ കേസില്‍ വിചാരണ നേരിടാതെ കോടതിക്ക് പുറത്ത് ഈ കേസുകള്‍ തീര്‍പ്പാക്കിയെന്നുമാണ് മുഖപ്രസംഗത്തിൽ പത്രം വിമർശിക്കുന്നത്. കേരള നിയമസഭയിൽ വനിതകളെ മാറ്റി നിർത്തിയാൽ 129 പുരുഷ എംഎല്‍എമാരാണുള്ളത്. ഇവരിൽ രണ്ടുപേര്‍ വിവാഹിതരല്ല. ഇവരെ ഒഴിച്ചു നിര്‍ത്തിയാല്‍ സഭയിലെ 127 എംഎല്‍എമാരാണുള്ളത്. ഇവരിൽ ആരൊക്കെയാകും ആ ആരോപണവിധേയർ എന്നാണു ചോദ്യമുയരുന്നത്.

എം എൽ എമാരുടെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചില എംഎല്‍എമാരുടെ പേരുകള്‍ സാമൂഹ്യമാധ്യങ്ങളില്‍ സജീവമാണ്. നാലുപേരില്‍ ഭൂരിഭാഗവും ഭരണപക്ഷത്താണെന്നാണ് പലരും പറയുന്നത്. നിലവിലെ മന്ത്രിസഭയിലെ ഒരു അംഗവും ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയാണെന്നും ചിലര്‍ വ്യക്തമാക്കുന്നുണ്ട്. മന്ത്രി മുഹമ്മദ് റിയാസിനെയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഗാർഹിക പീഡനത്തിൽ പെട്ട പ്രതികളൊക്കെ ചേർന്നാണ് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ പാസാക്കേണ്ടതെന്ന വിചിത്രമായ സവിശേഷതയുമുണ്ടെന്ന് പത്രം വിമർശിക്കുന്നു. സ്ത്രീപക്ഷ വിഷയങ്ങളിൽ ആരോപണവിധേയരായ എം എൽ എ മാരുടെ അഭിപ്രായങ്ങൾ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ജനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button