Latest NewsNewsIndia

ആള്‍മാറാട്ടം നടത്തി വിവാഹം ചെയ്ത ശേഷം ഭാര്യയെ മതംമാറാന്‍ നിര്‍ബന്ധിച്ചു : യുവാവ് അറസ്റ്റില്‍

ഇയാളുടെ പക്കല്‍ നിന്നും നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

ലക്‌നൗ :ആള്‍മാറാട്ടം നടത്തി വിവാഹം ചെയ്ത ശേഷം ഭർത്താവ് മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ഗുഡാംബയിലാണ് സംഭവം. യുവതിയുടെ പരാതിയിൽ 35-കാരനായ ഇമ്രാന്‍ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആദ്യബന്ധത്തിലുള്ള മകളെ ബലാത്സംഗം ചെയ്ത കേസും ഇയാള്‍ക്കെതിരെ എടുത്തിട്ടുണ്ട്.

കാണ്‍പൂര്‍ സ്വദേശിയായ ഇയാള്‍ സഞ്ജയ് ചൗഹാന്‍ എന്ന പേരിലാണ് യുവതിയുമായി പരിചയം സ്ഥാപിക്കുന്നത്. വിവാഹമോചിതയായ യുവതിക്ക് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇമ്രാന്‍, ഇസ്ലാം മതത്തിലേക്ക് തന്നെ മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. എന്നാല്‍ മതപരിവര്‍ത്തനം എതിര്‍ത്തതോടെ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും, പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

ഇയാളുടെ പക്കല്‍ നിന്നും നിരവധി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിനും, മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയും എതിര്‍ത്ത യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതിനാണ് ഇമ്രാനെതിരെ കേസെടുത്തിരിക്കുന്നതെന്ന് നോര്‍ത്ത് സോണ്‍ ഡിസിപി ദേവേഷ് പാണ്ഡെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button