Latest NewsNewsInternational

ലോകത്ത് കുട്ടികളെ വളര്‍ത്താന്‍ പറ്റിയ നല്ല രാജ്യമേത്? പട്ടിക പുറത്ത്

ഏറ്റവും മോശം പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനന്‍, ഗ്വാട്ടിമാല, മ്യാന്‍മാര്‍, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, അസര്‍ബൈജാന്‍, ടുണീഷ്യ, വിയറ്റ്‌നാം എന്നിവരാണ് ഇടം നേടിയത്.

വാഷിംഗ്‌ടൺ: കുട്ടികളെ വളര്‍ത്താന്‍ പറ്റിയ ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങളുടെ പട്ടിക പുറത്ത്. ഏത് രാജ്യത്ത് വളര്‍ന്നാലും കുട്ടികള്‍ക്കെന്താ കുഴപ്പം എന്ന് ചിന്തിക്കുന്നവർക്കുള്ള ഉത്തരം ഇതാ.., ഏതൊരു രാജ്യത്തിന്റെ സൗകര്യങ്ങളും നിയമങ്ങളും കുട്ടികളുടെ വളര്‍ച്ചയെ ​ഗുണകരമായി ബാധിക്കുന്നതാണോ, അല്ലയോ എന്ന് മാതാപിതാക്കള്‍ ചിന്തിക്കേണ്ടതുണ്ട്. യു.എസ് ന്യൂസ് വേള്‍ഡ് റിപ്പോര്‍ട്ട്, ബി.എ.വി ഗ്രൂപ്പ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി വാര്‍ട്ടണ്‍ സ്‌കൂള്‍ എന്നിവര്‍ ചേര്‍ന്ന് ലോകത്ത് കുട്ടികളെ വളര്‍ത്താന്‍ പറ്റിയ മികച്ച രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കുട്ടികളെ വളര്‍ത്താന്‍ പറ്റിയ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തത് ഡെന്‍മാര്‍ക്കിനെയാണ്. ഈ ലിസ്റ്റില്‍ ഇന്ത്യയുടെ സ്ഥാനം 59ാമതാണ്.

സൗജന്യ ആരോഗ്യസേവനം, വിദ്യാഭ്യാസം, വിശാലമായ മറ്റേണിറ്റി ലീവ് നയങ്ങള്‍ എന്നിവയാണ് ഡെന്‍മാര്‍ക്കിനെ ഒന്നാമത് എത്തിച്ചത്. ഡെന്‍മാര്‍ക്കിന് പിന്നില്‍ സ്വീഡന്‍, നോര്‍വേ, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലന്റ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, ഓസ്ട്രിയ എന്നിങ്ങനെ പത്ത് രാജ്യങ്ങളാണ് ആദ്യ പത്തില്‍ ഇടം പിടിച്ചത്. കുടുംബങ്ങളിലെ സൗഹൃദപരമായ അന്തരീക്ഷവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും പുറമെ കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും ഈ രാജ്യങ്ങളുടെ മികവായി എടുത്തുകാട്ടുന്നു. പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പോലും ഇത്തരമൊരു ഉദ്ദേശം മനസ്സില്‍ വെച്ചാണ്. ബെസ്റ്റ് കണ്‍ട്രീസ് പട്ടികയില്‍ അമേരിക്കയ്ക്ക് 18ാം സ്ഥാനവും, ബ്രിട്ടന് 11ാം സ്ഥാനവുമാണ് ലഭിച്ചത്.

Read Also: സര്‍വ്വകക്ഷി യോഗത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു ഭീകരനെ വധിച്ചു

തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സ്വിറ്റ്‌സര്‍ലന്റ് മികച്ച രാജ്യങ്ങളുടെ ആദ്യ പത്തില്‍ എത്തുന്നത്. കാനഡ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ലോകത്തെ വാര്‍ഷിക ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ ഏറ്റവും സന്തോഷകരമായ ജീവിതത്തിന് സഹായിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തും ഡെന്‍മാര്‍ക്കുണ്ട്. ഫിന്‍ലന്‍ഡാണ് ഒന്നാമത്. ഏറ്റവും മോശം പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനന്‍, ഗ്വാട്ടിമാല, മ്യാന്‍മാര്‍, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, അസര്‍ബൈജാന്‍, ടുണീഷ്യ, വിയറ്റ്‌നാം എന്നിവരാണ് ഇടം നേടിയത്. 73 രാജ്യങ്ങളെ 65 ഓളം വിവിധ കാറ്റഗറികളില്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button