
കൊച്ചി: ഇന്ദ്രജിത്തിന്റേയും പൂർണ്ണിമയുടെയും ഇളയ മകളും പ്രാർത്ഥനയുടെ അനുജത്തിയുമായ നക്ഷത്ര ഇന്ദ്രജിത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിന്റെ കാരണം കുട്ടി ഋതുമതി ആയതിന്റെ കൂടി ആഘോഷ ചടങ്ങുകളായിരുന്നു ഇവിടെ നടന്നത്. ഇതിപ്പോൾ സോഷ്യൽ മീഡിയയിലും ചർച്ചാ വിഷയമായിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ നടന്ന മറ്റൊരാഘോഷത്തെക്കുറിച്ചുള്ള വിശേഷത്തെക്കുറിച്ചും പൂര്‍ണ്ണിമ വ്യക്തമാക്കിയിരുന്നു.
സാരിയണിഞ്ഞ് കഴുത്തില്‍ മാലയും പൂമാലയും കൈയ്യില്‍ നിറയെ കുപ്പിവളകളും അണിഞ്ഞുള്ള നച്ചുവിന്റെ ചിത്രമായിരുന്നു കഴിഞ്ഞ ദിവസം വൈറലായത്. മഞ്ഞള്‍ സേവപ്പഴകി എന്ന ക്യാപ്ഷനോടെയായിരുന്നു പൂര്‍ണിമ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഋതുമതി ആകുമ്പോൾ നടത്തുന്ന മഞ്ഞനീരാട്ടിന്റെ ചിത്രങ്ങളാണ് ഇത്. കുടുംബത്തിലെല്ലാവരുമുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിരുന്നു. അലംകൃതയൊഴികെ ബാക്കിയെല്ലാവരും കുടുംബ ചിത്രത്തിലുണ്ട്. ആദ്യമായി ഋതുമതിയാകുമ്പോൾ നടത്തുന്ന ചടങ്ങാണ്. തമിഴ് സംസ്കാരത്തിലെ ചടങ്ങാണിത്.
മഞ്ഞള്‍ സെവപ്പഴകിയെന്ന് വെച്ചാല്‍ മഞ്ഞളില്‍ ചുവന്ന സുന്ദരി, മഞ്ഞള്‍ തേച്ചുകുളി, മഞ്ഞള്‍നീരാട്ട് എന്നൊക്കെ ഇവിടെ പറയും. തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ ആണ് ഈ ചടങ്ങിന് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. എങ്കിലും കേരളത്തിലും ഈ ചടങ്ങു വളരെ പണ്ടുമുതലേ നടത്താറുണ്ട്. ബന്ധുക്കൾ മാത്രമായി ഉള്ള ചടങ്ങാണ് കേരളത്തിൽ നടത്താറ്.
കുട്ടിക്ക് സമ്മാനവും എല്ലാം നൽകിയാണ് ബന്ധുക്കൾ സ്നേഹം പ്രകടിപ്പിക്കുന്നത്. ആർത്തവം അശുദ്ധിയായത് കൊണ്ടാണ് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാത്തതെന്നും, ആർത്തവം ഉള്ളപ്പോൾ സ്ത്രീകളെ വീടുകളിൽ അകറ്റി നിർത്തുമെന്ന് പറയുന്നവർക്കും ഉള്ള മറുപടിയാണ് ഇത്തരം ചടങ്ങുകൾ എന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
Post Your Comments