തൃശൂര്‍ : ഇരുപത്തിയൊന്നുകാരി ആര്യ ജീവനൊടുക്കിയിട്ട് മാസങ്ങൾ പിന്നിടുമ്പോഴും സംഭവത്തിൽ നടപടിയെടുക്കാതെ പൊലീസ്. ആര്യയുടെ മരണത്തിന് കാരണക്കാർ ഭര്‍തൃവീട്ടുകാരാണെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്ന ഭര്‍തൃവീട്ടുകാരുടെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഇരുപതാം വയസിലാണ് തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിനിയായിരുന്നു ആര്യ വിവാഹിതയായത് . കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഷിജിന്‍ ബാബു ആണ് ഭര്‍ത്താവ്. ഒന്നര വര്‍ഷം നീണ്ടു നിന്ന ദാമ്പത്യത്തിനൊടുവില്‍ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് ആര്യ ജീവനൊടുക്കിയത്. മല്‍സ്യ തൊഴിലാളിയാണ് ആര്യയുടെ അച്ഛന്‍. പതിനാറു പവന്റെ ആഭരണമാണ് ആര്യക്ക് സ്ത്രീധനമായി കൊടുത്തിരുന്നത്. എന്നാൽ , ഇരുപതു പവന്‍ വേണമെന്ന് പറഞ്ഞ് ആര്യയെ ഭര്‍തൃവീട്ടുകാര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ആര്യയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍ പറയുന്നു.
Read Also : യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
മരണത്തിന് ഉത്തരവാദികള്‍ അമ്മായിയമ്മയും ബന്ധുക്കളുമാണെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഭര്‍ത്താവിനും അമ്മയ്ക്കും അമ്മായിക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്.
Post Your Comments