Life Style

രോഗപ്രതിരോധ ശേഷിയ്ക്ക് പുതിനയില

പണ്ടുമുതൽക്കേ ഏവരും ഉപയോഗിച്ചുവരുന്ന പുതിനയ്ക്ക് എണ്ണമറ്റ ​ഗുണങ്ങളാണുള്ളത്. ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിനയ്ക്ക് ‘കര്‍പ്പൂര തുളസി’ എന്നും പേരുണ്ട്. പുതിനയിൽ അടങ്ങിയിരിക്കുന്ന പ്രധാന സംയുക്തമാണ് ‘മെന്തോൾ’. മൗത്ത് ഫ്രെഷനറുകൾ, പാനീയങ്ങൾ, ആന്റിസെപ്റ്റിക് മൗത്ത് വാഷുകൾ, ടൂത്ത് പേസ്റ്റ് എന്നിവയില്ലെലാം പുതിന ഉപയോ​ഗിച്ച് വരുന്നു. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാലുള്ള ചില ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

➤ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്.

➤ ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്.

➤ പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു.

Read Also:- വാഹനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി ഹീറോ

➤ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button