തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിര്‍മ്മിക്കുന്ന എല്ലാ ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും എല്‍.പി.ജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്. നിലവിലെ കെട്ടിടങ്ങളില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ ഗ്യാസ് വിതരണത്തിനായുള്ള ഈ സംവിധാനം ഒരുക്കണം. ഗെയില്‍ പൈപ്പ്ലൈന് പദ്ധതി കേരളത്തില്‍ പൂര്‍ത്തിയായതിനാല്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി ഫോർട്ട് കൊച്ചിയിലെയും കാഞ്ഞങ്ങാട്ടിലെയും വീടുകളിലേക്കുള്ള പാചകവാതക വിതരണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
‘സംസ്ഥാനത്ത് കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങള്‍ക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വീടുകളിലേക്ക് ഗ്യാസ് എത്തിക്കാനുള്ള പൈപ്പ് ലൈന്‍ ശൃംഖല യാഥാര്‍ത്ഥ്യമായാല്‍ സുരക്ഷിതമായ രീതിയില്‍ ചെലവ് കുറഞ്ഞ പാചകവാതകം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി സാധിക്കും. എല്‍.പി.ജി സിലിണ്ടറുകള്‍ സ്റ്റോക്ക് ചെയ്യുന്ന കെട്ടിടങ്ങള്‍ക്ക് ആവശ്യമായ വഴിയുടെ വീതി നിലവില്‍ ഏഴു മീറ്ററാണ്. അത് ആറു മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും’ മന്ത്രി വ്യക്തമാക്കി.
Read Also: മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു: ഫോൺ നമ്പറുകൾ എഴുതിയെടുക്കാൻ സാവകാശം തന്നില്ലെന്ന് ഐഷ സുൽത്താന
Post Your Comments