തിരുവനന്തപുരം: പന്തീരാങ്കാവ് യുഎപിഎ കേസിൽ സിപിഎമ്മില്‍ പരസ്യ ഏറ്റുമുട്ടല്‍ തുടരുന്നു. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന്റെ നിലപാട് പൂര്‍ണമായി തള്ളിയാണ് പാര്‍ട്ടിയുടെ നിലപാട്. ഇരുവരും മാവോയിസ്റ്റല്ലെന്ന് സ്ഥാപിക്കാന്‍ ഇതുവരെ തെളിവുകളില്ലെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.
അറസ്റ്റിലായി ജയിലിൽ കഴിയുന്ന അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ഉറപ്പിച്ച് പറയുകയാണെന്നും അതിന്‍റെ ആഴവും പരപ്പും അന്വേഷിച്ചേ പറയാനാകൂ എന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.വി ഗോവിന്ദൻ.
യുഎപിഎ കേന്ദ്രനിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ചുമത്താവുന്ന ഒരുനിയമമല്ല യുഎപിഎ എന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
അതേസമയം, യു.എ.പി.എ കേസ് വിഷയത്തിൽ മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. യു.എ.പി.എ കാര്യത്തിലും വിദ്യാർഥികളുടെ രാഷ്ട്രീയ നിലപാടിന്‍റെ കാര്യത്തിലും കോഴിക്കോട് കെ.എൽ.എഫ് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞത്, അതിൽ പൂർണമായും ഉറച്ചുനിൽക്കുന്നു. മാവോയിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും തുറന്നുകാണിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നും ജയരാജൻ പറയുന്നു.
Post Your Comments