തിരുവനന്തപുരം: ലോക്ക് ഡൗൺ അവലോകനം ചെയ്യാൻ നാളെ യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയില്ലെന്നാണ് വിവരം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി പതിനഞ്ച് പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൂടി ബാങ്കുകൾക്ക് പ്രവർത്തിക്കാനും അനുമതി നൽകിയിരുന്നു.
Read Also: കൊവിഡ് ചികിത്സ ചെലവുകള്‍ക്ക് ആദായനികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം
നിലവിൽ തദ്ദേശസ്ഥാപന പരിധികളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാണ് ഇളവുകൾ അനുവദിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 11,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments