കൊച്ചി: ആരോഗ്യ പ്രവർത്തകർ ആക്രമിക്കപ്പെടുന്ന സംഭവത്തിൽ പ്രതികരിച്ച് ഹൈക്കോടതി. ഡോക്ടർമാർക്ക് നേരെ നടക്കുന്ന കയ്യേറ്റവും അസഭ്യവർഷവും ദൗർഭാഗ്യകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. മാവേലിക്കരയിൽ ഡോക്ടറെ മർദ്ദിച്ച കേസിൽ പൊലീസുകാരന് ജാമ്യം നൽകിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമർശം. മഹാമാരിക്കാലത്ത് ആരോഗ്യപ്രവർത്തകരുടെ ത്യാഗം വിസ്മരിക്കാൻ കഴിയാത്തതാണ്.
ആരോഗ്യപ്രവർത്തകരുടെ ത്യാഗപൂർണ്ണമായ ഇടപെടൽ ആണ് കോവിഡ് പിടിച്ച് നിർത്തിയതെന്നും കോടതിയുടെ പരാമർശം.
ഡോക്ടറെ മർദ്ദിച്ച കേസിൽ പ്രതിയായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ സമരം ചെയ്യുന്നതിനിടെയാണ് കോടതി പോലീസ് ഉദ്യോഗസ്ഥന് മുൻകൂർ ജാമ്യം അനുവദിച്ചത്. കൊച്ചി മെട്രോ പൊലീസിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷ് ചന്ദ്രനാണ് ജാമ്യം ലഭിച്ചത്. അഭിലാഷിന്റെ മാതാവ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഇയാൾ ഡോക്ടറെ കയ്യേറ്റം ചെയ്തത്.
Read Also: കോവിഡ് വ്യാപനം: മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകൾ ഊർജിതമാക്കുമെന്ന് ആരോഗ്യമന്ത്രി
Post Your Comments