ദില്ലി: ഇന്ത്യയിൽ കൊവിഡ് മരണനിരക്ക് കുറയുന്നു. പ്രതിദിന രോഗബാധ അരക്കോടിയിലേറെയാണെങ്കിലും മരണനിരക്ക് കുറഞ്ഞതിന്റെ ആശ്വാസത്തിലാണ് ജനങ്ങൾ. വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗ തീവ്രത കുറയുന്നുവെന്ന് ഐ സി എം ആര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദം വ്യാപിക്കുന്നത് ആശങ്കയാകുന്നുണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളോടെ അതും നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. വിവിധ സംസ്ഥാനങ്ങളിലായി നാല്‍പതിലേറെ പേര്‍ക്ക് ഇപ്പോൾ തന്നെ ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചു.
Also Read:21-കാരി ജീവനൊടുക്കിയിട്ട് നാലു മാസം പിന്നിടുമ്പോഴും നടപടിയെടുക്കാതെ പൊലീസ്
അതേസമയം, മൂന്ന് ദിവസമായി അരക്കോടിയിലേറെയാണ് രാജ്യത്തെ കൊവിഡ് രോഗബാധ. ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് കേരളം, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്രയില്‍ നേരത്തെ പതിനായിരത്തിന് മുകളില്‍ രോഗികളുണ്ടായിരുന്നത് ഇന്നലെ എട്ടായിരത്തിലേക്ക് താഴ്ന്നിട്ടുണ്ട്. വാക്സീന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ തീവ്രത കുറവാണെന്ന് ഒഡിഷയില്‍ ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി.
Post Your Comments