KeralaCinemaMollywoodLatest NewsNewsEntertainment

മലബന്ധം, വയറിളക്കം, ചൊറി എന്നിവ നിങ്ങൾക്കുണ്ടാകാം: കാര്യങ്ങള്‍ കട്ടപ്പൊക ആകാതിരിക്കാൻ ജോയ് മാത്യുവിന്റെ ഒറ്റമൂലി

കൊച്ചി: വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെ ട്രോളി നടന്‍ ജോയ് മാത്യു. ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ ചാനൽ ചർച്ചയ്ക്കിടെ വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ഇതിനിടയിലാണ് പരിഹാസവുമായി ജോയ് മാത്യുവും രംഗത്തെത്തിയത്.

മലബന്ധം, വയറിളക്കം, ചൊറി തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ അധികാരികൾ അധികാരം കൈകാര്യം ചെയ്യാതിരിക്കുക, ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ലീവ് എടുക്കുക എന്നാണു ജോയ് മാത്യു കുറിച്ചിരിക്കുന്നത്. പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയില്‍ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തില്‍ പരാതിയുമായി പോകാന്‍. ഇല്ലെങ്കില്‍ കാര്യങ്ങള്‍ കട്ടപ്പൊക ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അധികാരം കയ്യാളുന്നവരോട് :
(അധികാര സ്ഥാനത്തിരിക്കുന്ന എല്ലാവര്ക്കും ഇത് ബാധകം )
മലബന്ധം
വയറിളക്കം
അര്‍ശസ്സ്
മാസമുറ
മെനപ്പോസ്
മൈഗ്രെയ്ന്‍
കുടുംബ കലഹം
ലൈംഗിക പ്രശ്‌നങ്ങള്‍
ചൊറി
ചിരങ്
തുടങ്ങിയ മനുഷ്യര്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ക്കുമുണ്ടാകാം അതിനാല്‍ അത്തരം ദിവസങ്ങളില്‍ അധികാരം കൈകാര്യം ചെയ്യാതിരിക്കുക; അവധിയെടുക്കുക.
പരാതിയുമായി പോകുന്നവരുടെ ശ്രദ്ധക്ക് അധികാരക്കസേരയില്‍ ഇരിക്കുന്നയാളിന്റെ ശാരീരിക /മാനസീകാവസ്ഥകളെ മനസ്സിലാക്കിയിട്ട് വേണം അവരുടെ സമക്ഷത്തില്‍ പരാതിയുമായി പോകാന്‍ . ഇല്ലെങ്കില്‍ കാര്യങ്ങള്‍ കട്ടപ്പൊക !
ഒറ്റയാള്‍ കോടതികള്‍ വിധിക്കുന്ന വിധികള്‍ പലതും മേല്‍പ്പറഞ്ഞ അസുഖങ്ങളുടെ പ്രതിഫലനങ്ങള്‍ ആയിക്കൂടെ എന്ന് ആരെങ്കിലും സന്ദേഹിച്ചാല്‍ കുഴപ്പമുണ്ടോ ?
-(‘ഒരു അന്യായാധിപന്റെ നീറുന്ന ചിന്തകള്‍ ‘എന്ന അപ്രകാശിത കൃതിയില്‍ നിന്നും )

 

shortlink

Related Articles

Post Your Comments

Related Articles


Back to top button