കൊച്ചി : സീതാകല്യാണം എന്ന പരമ്പരയില്‍ കല്യാൺ ആയെത്തി പ്രേക്ഷക പ്രീതി നേടിയ നടനാണ് അനൂപ് കൃഷ്ണന്‍. മോഹൻലാൽ അവതാരകനായ ബിഗ് ബോസ് സീസണ്‍ മൂന്നിലെ കരുത്തുറ്റ മത്സരാര്‍ത്ഥികളില്‍ ഒരാൾ കൂടിയായ അനൂപിന്റെ വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. ഇഷ എന്നു വിളിക്കുന്ന ഡോക്ടര്‍ ഐശ്വര്യ നായരാണ് അനൂപിന്റെ പ്രണയിനി. തന്റെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. എന്നാൽ തൊട്ടുപിന്നാലെ തന്നെ ഐശ്വര്യയുടെ നേർക്ക് ബോഡിഷെയിമിംഗ് ആരംഭിക്കുകയും ചെയ്‌തു.
ഇതിനെല്ലാം അനൂപ് തന്നെ വ്യക്തമായ മറുപടിയും നൽകിയിരുന്നു. സ്ത്രീധനം വാങ്ങിയാണോ കല്യാണം കഴിക്കുന്നത് എന്നുള്ള ആരാധകന്റെ ചോദ്യത്തിനുള്ള നടന്റെ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ഇത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി താരം പങ്കുവെച്ചിട്ടുണ്ട്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ആരാധകന്റെ ചോദ്യം.
‘എടാ നീ സ്ത്രീധനം വാങ്ങിയാണോടാ കല്യാണം കഴിക്കുന്നത്, നിന്റെ മറുപടി പ്രതീക്ഷിക്കുന്നു. നീയൊരു ആണാണെന്ന് വിശ്വസിക്കുന്നു, അങ്ങനെയെങ്കില്‍ നീ സ്ത്രീധനം വാങ്ങില്ലെന്നായിരുന്നു’ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിനു കിടിലൻ മറുപടിയാണ് അനൂപ് നൽകുന്നത്. ‘മോനെ എനിക്ക് എന്റെ അച്ഛന്‍ പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം സ്വയം ജീവിക്കാന്‍ കഴിവില്ലെങ്കില്‍ മറ്റൊരാളെ കൂടെക്കൂട്ടരുതെന്നാണ്. അപ്പോള്‍ ഒരാളെ കൂടെക്കൂട്ടിയിട്ടുണ്ടെങ്കില്‍ അന്തസ്സായി ജീവിക്കാനും അറിയാം, വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ, അന്വേഷണം പറയൂട്ടോ’ എന്നായിരുന്നു അനൂപിന്റെ മറുപടി. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.
Post Your Comments