വാഷിങ്ടൺ : ആമസോണിൽ നിന്ന് ഒന്നും ഓര്‍ഡര്‍ ചെയ്യാതെ യുവതിക്ക് ലഭിച്ചത് നൂറുകണക്കിന് പാഴ്‌സലുകള്‍. ന്യൂയോർക്ക് സ്വദേശിയായ ജിലിയൻ കന്നൻ എന്ന യുവതിക്കാണ് വിചിത്രവും അവിശ്വസനീയവുമായ അനുഭവം ഉണ്ടായത്. എല്ലാ പാർസലുകളിലും മാസ്ക് ബ്രാക്കറ്റുകളാണ് ഉണ്ടായിരുന്നതെന്നും പിന്നീട് അത് സംഭാവനയായി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നും യുവതി പറഞ്ഞു.
തെറ്റായ പാർസലുകൾ ലഭിച്ചതിനെ തുടർന്ന് യുവതി ആമസോണിനെ ബന്ധപ്പെടാനും അവരുടെ ഭാഗത്തു നിന്നുണ്ടായ പിശകിനെക്കുറിച്ച് പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആമസോൺ ആ പാർസലുകൾ യുവതിയുടെ കൈയിൽ തന്നെ സൂക്ഷിക്കാനും ഒരു പരാതി സമർപ്പിക്കാനും ആവശ്യപ്പെടുകയായിരുന്നു.
Read Also : ഐഷ സുല്‍ത്താനയെ ലക്ഷദ്വീപ് പൊലീസ് നാളെ വീണ്ടും ചോദ്യം ചെയ്യും , സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണം
പാർസലുകൾ ആദ്യം ലഭിച്ചപ്പോൾ യുവതി കരുതിയത് തന്റെ ബിസിനസ് പങ്കാളി അയച്ച പൊതികളാകും അവ എന്നായിരുന്നു. എന്നാൽ, അങ്ങനെ ലഭിച്ച പാർസലുകളല്ല എന്ന് പിന്നീട് ബോധ്യമായി. തുടർന്ന് പാർസലുകളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. ഈ പാർസലുകളിലെല്ലാം രേഖപ്പെടുത്തിയിട്ടുള്ള വിലാസം തന്റേത് തന്നെയാണെങ്കിലും പേര് മറ്റാരുടെയോ ആയിരുന്നെന്ന് യുവതി പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. അധികം വൈകാതെ പാർസലുകൾ കുമിഞ്ഞു കൂടുകയും വാതിൽ പോലും കാണാൻ കഴിയാത്ത വിധത്തിൽ വീടിനു മുൻവശം പാർസലുകൾ കൊണ്ട് നിറയുകയും ചെയ്തതായും യുവതി പറഞ്ഞു.
Post Your Comments