KeralaLatest NewsNews

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ പുഴയിൽ മുങ്ങി മരിച്ചു: ഒരു കുട്ടിയെ കാണാനില്ല

ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികൾ മുങ്ങി മരിച്ചു. ആനക്കയം പന്തല്ലൂരിൽ മില്ലുംപടിയിൽ കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു പെൺകുട്ടികളാണ് മുങ്ങി മരിച്ചത്. ഒഴുക്കിൽപ്പെട്ട് ഒരു കുട്ടിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ കുട്ടിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Read Also: സര്‍ക്കാര്‍ എന്തിനാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പരസ്യപ്പെടുത്തിയത്: ജോസഫൈനെ പുറത്താക്കണമെന്ന് കെ.സുധാകരന്‍

പന്തല്ലൂർ കൊണ്ടോട്ടി വീട്ടിൽ ഹുസൈന്റെ മകൾ ഫാത്തിമ ഇസ്റത്തും അബ്ദുറഹിമാന്റെ മകൾ ഫാത്തിമ ഫിദയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു കുട്ടികൾ.

Read Also: എംസി ജോസഫൈനെതിരെ പ്രതിഷേധം ശക്തം: വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് എഐഎസ്എഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button