ന്യൂഡൽഹി : ഈ വര്‍ഷത്തെ സ്‌ട്രോബറി മൂണ്‍ ഇന്ന് ദൃശ്യമാകും. ഏറ്റവും വലുതായും, തിളക്കത്തോടെയും ചന്ദ്രനെ കാണാം എന്നതാണ് ഇതിന്റെ പ്രത്യേകത. പിങ്ക് നിറം കലര്‍ന്നാകും ചന്ദ്രന്‍ കാണപ്പെടുക. ആകാശത്ത് താഴെയാകും പ്രത്യക്ഷപ്പെടുകയെന്നതും മറ്റൊരു പ്രത്യേകതയാണ്.
Read Also : റോഡ് റോളര്‍ മോഷ്ടിച്ച് കഷണങ്ങളാക്കി മുറിച്ചു വിറ്റ വിരുതൻ പിടിയിൽ
സ്ട്രോബെറി ചന്ദ്രന്‍ വസന്തകാലത്തിന്റെ അവസാന പൗര്‍ണ്ണമിയെയും വേനല്‍ക്കാല സീസണിന്റെ ആദ്യത്തെയും അടയാളപ്പെടുത്തുന്നു. ജൂണ്‍ മാസത്തിലുള്ളതും, വസന്തകാലത്തെ അവസാനത്തേതുമായ പൂര്‍ണ്ണചന്ദ്രനെ സ്‌ട്രോബറി മൂണ്‍ എന്ന് വിളിച്ചുതുടങ്ങിയത് ഗോത്രവിഭാഗക്കാരാണ്. ഈ സമയത്താണ് വടക്കേ അമേരിക്കയില്‍ സ്ട്രോബെറി വിളവെടുപ്പിന് പാകമാവുന്ന സമയം . അതിനാലാണ് ഈ സുപ്പര്‍ മൂണിനെ സ്‌ട്രോബറി മൂണ്‍ എന്ന് വിളിയ്ക്കുന്നത്.
സാധാരണ ചന്ദ്രനില്‍ നിന്ന് വ്യത്യസ്തമായി സ്ട്രോബെറി ചന്ദ്രന്‍ രാത്രി ആകാശത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടും.
Post Your Comments