കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിയ പ്രവിശ്യയിൽ വെച്ച് അഫ്ഗാൻ ഇന്റൽ ഏജൻസി ആയ എൻ.ഡി.എസിന്റെ പിടിയിലായ പാകിസ്ഥാൻ ആർമി ഓഫീസർ അസിം അക്തറിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അക്തറിനെ അയച്ചത് ഐഎസ്ഐ ചാര സംഘടനയാണെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
താലിബാനുമായി പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് ഐ.എസ്.ഐ ചാര സംഘടന അക്തറിനെ നിയോഗിച്ചത്. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന തീവ്രവാദികളുമായി അക്തർ ആശയവിനിമയം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്. താലിബാനുവേണ്ടി പദ്ധതികൾ നടപ്പിലാക്കുക എന്നതായിരുന്നു ഉദ്ദേശമെന്ന് അറസ്റ്റിന് ശേഷം അക്തർ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയാണ് താലിബാനുമായി ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതെന്ന് അക്തർ വ്യക്തമാക്കി. ഒന്നരവർഷത്തെ സൈനിക പരിശീലനം ലഭിച്ചതായി അക്തർ പറഞ്ഞു.
Post Your Comments