കൊച്ചി: ദിനം പ്രതി വർധിക്കുന്ന ഇന്ധന വിലയെ ട്രോളി നടന് രൂപേഷ് പീതാംബരന്. സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നതിനെ പരിഹസിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. ‘100 രൂപയ്ക്ക് ഒരു ലിറ്റര്‍, 1000 രൂപയ്ക്ക് 10 ലിറ്റര്‍- കണക്ക് കൂട്ടാന്‍ എളുപ്പമായി’ എന്നാണ് രൂപേഷ് പീതാംബരന് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. രൂപേഷ് പീതാംബരന് കൈയ്യടി നൽകിയും അനുകൂലിച്ചും ഒരു കൂട്ടർ രംഗത്തുണ്ട്. മറ്റൊരു കൂട്ടർ പോസ്റ്റിന്റെ രാഷ്ട്രീയ പരമായി കണ്ട്, ഇവിടൊരു രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ്, രാജ്യത്തിന് വേണ്ടി മോദിയുടെ ത്യാഗത്തെ വിമര്‍ശിക്കാന്‍ മാത്രം ഒരു സിനിമാ പ്രവര്‍ത്തകനും വളര്‍ന്നിട്ടില്ല തുടങ്ങിയ പരിഹാസ കമന്റുകളുമായി രംഗത്തുണ്ട്.
അതേസമയം, ഇന്ധനവില ഇന്ന് വീണ്ടും വര്‍ദ്ധിച്ചു. ഒരു ലിറ്റര്‍ പൊട്രോളിന് 26 പൈസയും ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് കൂടിയത്. പാറശാലയില്‍ പെട്രോള്‍ ലിറ്ററിന് 100.04 പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 99.80 രൂപയും കൊച്ചിയില്‍ 97.98 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 95.62 രൂപയും കൊച്ചിയില്‍ 94.79 രൂപയുമാണ്.
Post Your Comments