Latest NewsKeralaNewsIndiaCrime

ഭർത്താവ് പണം ചോദിച്ച് ബഹളമുണ്ടാക്കി, ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത് യുവതി: എങ്ങുമെത്താതെ അന്വേഷണം

പാലക്കാട്: പാലക്കാട് മൈലംപുള്ളിയിൽ ഭർതൃവീട്ടിൽ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിൻസിയയുടെത് കൊലപാതകമാണെന്ന് ബന്ധുക്കൾ. പണം ചോദിച്ച് ഭർത്താവിന്റെ വീട്ടുകാർ റിൻസിയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച് നാല് മാസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയുമില്ലെന്ന് കുടുംബം ആരോപിച്ചു.

Also Read:ക്വാറിസ്‌ഫോടനത്തില്‍ നിർണായക വിവരങ്ങൾ പുറത്ത്: ജലാറ്റിന്‍ സ്റ്റിക്കിന്റെ വന്‍ശേഖരം, രാഷ്ട്രീയബന്ധവും അന്വേഷിക്കുന്നു

ഇക്കഴിഞ്ഞ മാർച്ച് 6ന് അർധരാത്രിയിലാണ് റിൻസിയ എന്ന 23 കാരിയെ മൈലംപുള്ളിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കുടുംബം ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നതെങ്കിലും രാഷ്ട്രീയ സ്വാധീനം മൂലം കേസ് അട്ടിമറിക്കപെടുമോ എന്നും യുവതിയുടെ വീട്ടുകാർ സംശയിക്കുന്നു.

മകൾ സ്വയം മരിച്ചതല്ലെന്നും കൊലപാതകമാണ് നടന്നതെന്നും മാതാപിതാക്കൾ പറയുന്നു. പലതരത്തിലുള്ള മാനസിക പീഡനങ്ങൾ റിൻസിയ അനുഭവിച്ചിട്ടുണ്ടെന്ന് റിൻസിയയുടെ സഹോദരൻ പറഞ്ഞു. റിൻസിയയോട് ഭർതൃവീട്ടുകാർ പണം ആവശ്യപെട്ടതായും ആരോപണം ഉണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് അന്വേഷണം നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button