തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ പെട്രോൾ വില കേരളത്തിലും സെഞ്ച്വറിയിലേക്ക് നീങ്ങി.
തിരുവനന്തപുരം പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 99 രൂപ 99 പൈസയായി, ഡീസലിന് 95.62 രൂപ. കോഴിക്കോട് പെട്രോളിന് 98.23 രൂപയായി, ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി.
ഈ മാസം 12-മത് തവണയാണ് ഇന്ധനവില കൂട്ടിയത്. തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികൾ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു.
Post Your Comments