ന്യൂഡല്‍ഹി : പാകിസ്താൻ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും മയക്കുമരുന്നുകളും രാജ്യത്തേക്ക് കടത്തുന്നതായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ പാലിക്കുമ്പോൾ പാകിസ്ഥാനിലെ ജനങ്ങള്‍ ഉള്‍പ്രദേശങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു ബിപിന്‍ റാവത്ത് കൂട്ടിച്ചേർത്തു.
‘ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിന് ശേഷം ചൈനീസ് സൈനിക വിന്യാസത്തിലും മാറ്റം വന്നിട്ടുണ്ട്. കുറച്ചുകാലത്തേക്ക് മാത്രമായി സൈനിക സേവനത്തിന് വരുന്നവരാണ് ചൈനീസ് സേനയില്‍ അധികവും. ലഡാക്ക് പോലെയുള്ള മേഖലകളില്‍ സൈനികനീക്കം നടത്തിയുള്ള പരിചയം അവര്‍ക്കില്ല. മേഖലയിലെ ചൈനയുടെ എല്ലാ നീക്കങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്’, ബിപിന്‍ റാവത്ത് പറഞ്ഞു.
2020 ജൂണ്‍ 15നാണ് കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇരുവിഭാഗം സൈനികരും ഏറ്റുമുട്ടിയത്. 20 ഇന്ത്യന്‍ സൈനികരും അതിലേറെ ചൈനീസ് സൈനികരും അന്ന് കൊല്ലപ്പെട്ടിരുന്നു.
Post Your Comments