COVID 19KeralaNattuvarthaLatest NewsIndiaNews

ഫോൺ കുലുക്കിയാൽ പണം കിട്ടും: ചതിയിൽ പെടാതെ സൂക്ഷിക്കുക, എന്താണ് Syw എന്ന ആപ്പ് ?

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ക്രിപ്റ്റോ കറൻസിയുടെ നിരോധിച്ച പല രൂപങ്ങളും മൊബൈൽ ആപ്പുകളായി ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. ഇരട്ടി ലാഭം നേടാം എന്ന വാഗ്ദാനം തന്നെയാണ് ഈ തട്ടിപ്പിലേക്ക് ഇരകളെ കൊണ്ടുചെന്നെത്തിക്കുന്നത്. നിരവധി അപ്ലിക്കേഷനുകളാണ് ഇത്തരത്തിൽ കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ളത്. യാതൊരുവിധ അടിസ്ഥാനമോ, ആധികാരികതയോ ഇല്ലാത്ത ഈ അപ്ലിക്കേഷനുകളുടെ കമ്പനി നെയിം ഉം, യൂസർ നെയിമുമെല്ലാം വ്യാജമാണ്. സിങ്കപ്പൂർ, മലേഷ്യ, എന്നൊക്കെ ഒറിജിൻ കൊടുത്ത് ഇറങ്ങുന്ന ആപ്പുകളിൽ ഒട്ടുമിക്കതും ഇന്ത്യയിൽ തന്നെ നിർമ്മിക്കപ്പെട്ടതാണ്.

Also Read:താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ജോസഫൈന്‍, ഞങ്ങളും പച്ചയായ മനുഷ്യരാണ് എന്ന ന്യായീകരണവും

ക്രിപ്റ്റോ കറൻസിയിൽ ഏതാണ് വ്യാജൻ എന്ന് ചോദിച്ചാൽ എല്ലാം വ്യാജൻ തന്നെയാണെന്ന് പറയേണ്ടി വരും. തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരു കൂട്ടം ആളുകൾ ചേർന്ന് വാട്സ്ആപ് കൂട്ടായ്മകൾ ഉണ്ടാക്കുകയും അതിലൂടെ കൂടുതൽ പേരെ മണി ചെയിൻ മാതൃകയിൽ ആകർഷിപ്പിച്ചു പറ്റിക്കുകയും ചെയ്യും. ആളെ ചേർക്കുന്നതിനാണ് ഈ അപ്ലിക്കേഷനുകൾ ഏറ്റവുമധികം പാരിതോഷികം തരുന്നത്. അതുകൊണ്ട് തന്നെ പണം മുടക്കുന്നവർ മുഖേന അവരുമായി ബന്ധപ്പെട്ട എല്ലാവരും പറ്റിക്കപ്പെടുന്നു. ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾക്ക് ഒരു സംഘം തന്നെയുണ്ട് കേരളത്തിൽ.

മനുഷ്യന് ജീവിക്കാൻ പണം ആവശ്യമാണ്‌. അതുകൊണ്ട് തന്നെ ജോലിയും കൂലിയും നഷ്ടപ്പെട്ട മധ്യവയസ്കരും, പോക്കറ്റ് മണിയ്ക്ക് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രമിക്കുന്ന യുവാക്കളുമാണ് ഈ തട്ടിപ്പിന്റെ ഭൂരിഭാഗം ഇരകളും.

Syw എന്ന ആപ്പ് ആണ് ഇപ്പോൾ നിലവിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ ഏറ്റവുമധികം നടത്തുന്നത്. കൂടുതൽ ആളുകളെ ചേർക്കുമ്പോൾ കിട്ടുന്ന അഡിഷണൽ ഇൻകമും ഡെയിലി കിട്ടുന്ന ഒരു നിശ്ചിത രൂപയും കണ്ടു നിരവധി പേരാണ് ഈ അപ്ലിക്കേഷന്റെ കെണിയിൽ പെട്ടിരിക്കുന്നത്. ഈ അപ്ലിക്കേഷൻ തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഒരുകൂട്ടം ആളുകൾ ഇതിനെ പ്രൊമോട്ട് ചെയ്യുകയും അതിന് വേണ്ടി ധാരാളം പേരുടെ കോണ്ടാക്ടുകൾ ചേർത്ത് അനവധി വാട്സ്ആപ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. Syw എന്ന പേരിൽ ഒരു കറൻസി ഇല്ല എന്ന് പലരും തിരിച്ചറിയുന്നതും, തങ്ങൾ തട്ടിപ്പിന്റെ ഇരകളാണെന്ന് മനസ്സിലാക്കുന്നതും പറ്റിക്കപ്പെട്ടതിനു ശേഷമായിരിക്കും. അനവധി പേരാണ് syw എന്ന അപ്ലിക്കേഷനെതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. 700 മുതൽ നാൽപ്പത്തിനായിരം വരെ ഇൻവെസ്റ്റ്‌ ചെയ്തവരാണ് ഇവരിൽ പലരും. ഫോൺ കുലുക്കിയാൽ പണം കിട്ടും എന്നതാണ് syw ആപ്പിന്റെ ആകർഷണം. എന്നാൽ മുടക്കിയ പണത്തിന്റെ പകുതി പോലും തിരിച്ചു കിട്ടാതെ പറ്റിക്കപ്പെടുകയാണ് പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button