KeralaLatest NewsNewsUncategorized

കറാച്ചി പോലീസിന് എട്ടിന്റെ പണി കൊടുത്ത് മലയാളികൾ

കോഴിക്കോട്: കറാച്ചി പോലീസ് സ്റ്റേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്‌ത്‌ മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് കറാച്ചി പോലീസ് സ്റ്റേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തത്. പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തപ്പോഴാണ്‌ തങ്ങളുടെ വെബ്സൈറ്റ് ഹാക്ക് ചെയ്‌തതായി കറാച്ചി പോലീസ് വിവരമറിയുന്നത്.

സൈബര്‍ സോള്‍ജിയേഴ്സ് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്സൈറ്റും ആക്രമിക്കപ്പെട്ടത്. സിഐഡി മൂസയിലെ സലീം കുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഫോട്ടോകൾ കുറ്റവാളികളുടെ ഫോട്ടോയ്ക്ക് പകരം അപ്‌ലോഡ് ചെയ്യുകയും ചെയ്‌തിരുന്നു. പാക് ഇന്റലിജന്‍സിന്റെ പരാജയം വാർത്തയായിരിക്കുകയാണ് ഇപ്പോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button