തിരുവനന്തപുരം: വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെതിരെ വിമർശനവുമായി ലതികാ സുഭാഷ്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് ജോസഫൈൻ നടത്തിയ സഹിഷ്ണുതയില്ലാത്ത സംസാരം നീതി തേടി വരുന്നവർക്ക് വിഷമം കൂട്ടാനേ ഉപകരിക്കൂവെന്ന് ലതികാ സുഭാഷ് പറഞ്ഞു. ജോസഫൈന്റെ പരാമർശം തീർത്തും അനുചിതമായി പോയെന്നും ലതികാ സുഭാഷ് വ്യക്തമാക്കി.
Read Also: നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ശരദ് പവാറുമായി കൈകോര്‍ക്കണം: രാഹുലിനോട് ശിവസേന
‘വനിതാ കമ്മീഷൻ അദ്ധ്യക്ഷയുടെ അടുത്ത് സ്ത്രീകൾ നീതി തേടി വരുമ്പോൾ അവർക്ക് നല്ല കാര്യങ്ങൾ ചെയ്തു കൊടുക്കുന്നതുപോലെ തന്നെ അവരോട് സംസാരിക്കുമ്പോൾ ഫോണിന്റെ മറുതലയ്ക്കൽ നിന്ന് ലഭ്യമാക്കേണ്ടത് സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും സാന്ത്വനത്തിന്റെയും ശബ്ദമായിരിക്കണമെന്നും’ ലതികാ സുഭാഷ് കൂട്ടിച്ചേർത്തു.
മുൻപും ജോസഫൈനെതിരെ ലതികാ സുഭാഷ് രംഗത്തെത്തിയിരുന്നു. ജോസഫൈൻ നടത്തിയ ‘പാർട്ടിയാണ് കോടതി’യെന്ന പ്രയോഗത്തിനെതിരെ ലതികാ സുഭാഷ് കോടതിയെ സമീപിച്ചിരുന്നു.
Read Also: നരേന്ദ്ര മോദിയെ പരാജയപ്പെടുത്താൻ ശരദ് പവാറുമായി കൈകോര്‍ക്കണം: രാഹുലിനോട് ശിവസേന
Post Your Comments