KeralaLatest NewsNews

കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കൽ: നടപടിക്രമങ്ങൾ വൈകുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചു വിട്ട താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാൻ വൈകും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ബസ് സർവ്വീസുകൾ വെട്ടിക്കുറച്ചതും വരുമാനത്തിലുണ്ടായ ഇടിവും കാരണമാണ് താത്ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ വൈകുന്നത്.

Read Also: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്: ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു

പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കാൻ കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയിൽ എം.പാനലായി ജോലി ചെയ്തിരുന്ന 6561 പേരെ പിരിച്ചുവിട്ടത്. ഇവരിൽ പത്തു വർഷം സർവീസുള്ളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്താനും അഞ്ചു വർഷം ജോലി ചെയ്തിരുന്നവർക്ക് പുതിയ ട്രാൻസ്‌പോർട്ട് കമ്പനിയായ സ്വിഫ്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നൽകാനുമായിരുന്നു സർക്കാർ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു. 3308 പേർക്കായിരുന്നു കെ.എസ്.ആർ.ടി.സി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം നിയമന സാധ്യത.

Read Also: കശ്മീര്‍ താഴ്‌വരയില്‍ അശാന്തി പരത്താന്‍ ഭീകരര്‍, ഇന്ന് മാത്രം മൂന്ന് ഭീകരാക്രമണങ്ങള്‍: സര്‍വ്വകക്ഷി യോഗം നാളെ

എന്നാൽ നിലവിലെ സാഹചര്യത്തിൽ 200 ബസുകൾ പോലും സർവ്വീസ് നടത്തുന്നില്ല. നാലായിരത്തിലധികം ബസുകൾ സർവ്വീസ് നടത്തിയാൽ പോലും ജീവനക്കാർ അധികമാണെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button