ന്യൂഡൽഹി : കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ഇന്ന് നടക്കും. യോഗത്തിനായി ജമ്മുകശ്മീരിലെ സുപ്രധാന രാഷ്ട്രീയ സംഘടനകളുടെ നേതാക്കളെല്ലാം ഡൽഹിയിലെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ഡൽഹിയിൽ ഒരുക്കിയിയിട്ടുള്ളത്.
ജമ്മുകശ്മീരിന് സംസ്ഥാന പദവി നൽകുന്നതുമായി ബന്ധപ്പെട്ടും പൊതു തെരഞ്ഞെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിലും ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനം എടുക്കുമെന്നാണ് സൂചന. വികസനങ്ങളുടെ വേഗം വർദ്ധിപ്പിക്കാൻ സംസ്ഥാന പദവി നൽകിക്കൊണ്ട് പ്രവർത്തനം ത്വരിതപ്പെടുത്താനാണ് കേന്ദ്രസർക്കാർ തീരുമാനം. നാഷണൽ കോൺഫറൻസ് അടക്കം ഗുപ്കർ സഖ്യവും കേന്ദ്രസർക്കാർ നയത്തിന് പിന്തുണപ്രഖ്യാപിച്ചതാണ് സർവ്വകക്ഷി യോഗം നടത്താനുള്ള തീരുമാനത്തിലെത്തിയത്.
Post Your Comments