ന്യൂഡൽഹി : രാജ്യത്തിന് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 54,069 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി. 6,27,057 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 2,90,63,740 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read Also : രാജ്യ വ്യാപക സമരത്തിനൊരുങ്ങി ചരക്ക് വാഹന ഉടമകള്‍
രാജ്യത്തെ രോഗമുക്തി നിരക്ക് എന്നത് 96.61 ശതമാനമായി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനം മാത്രവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
രാജ്യത്ത് ഇന്നലെയാണ് ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടി കടന്നത്. അതേസമയം, മരണസംഖ്യയിലുണ്ടാകുന്ന കുറവും ആശ്വാസകരമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,321 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കൊവിഡ് പരിശോധന കഴിഞ്ഞദിവസങ്ങളിൽ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,59,469 സാമ്പിളുകളാണ് പരിശോധിച്ചത്.
Post Your Comments