തിരുവനന്തപുരം: കോവിഡ് ബാധയെ തുടര്‍ന്ന് കേരളാ കൗമുദിയിലെ ഗ്രാഫിക് ഡിസൈനര്‍ അന്തരിച്ചു. കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഗ്രാഫിക് ഡിസൈനറായിരുന്ന പേട്ട ലതിക നിവാസില്‍ അഭയരാജാണ് (33) ചികിത്സയിലിരിക്കെ നിംസ് ആശുപത്രിയില്‍ മരണമടഞ്ഞത്.
read also: ചരിത്രം പകര്‍ത്തിയ ക്യാമറാമാൻ ഇനിയില്ല: പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു
പി.കെ. ബാബു-ലതിക ദമ്പതികളുടെ മകനാണ്. ഭാര്യ: മേഘ. മകള്‍: അനന്യ. സഹോദരങ്ങള്‍: അനൂപ്, കവിരാജ്. സംസ്‌കാരം മുട്ടത്തറ ശ്മശാനത്തില്‍ നടന്നു. നിരവധി മാധ്യമ പ്രവർത്തകരുടെ ജീവനാണ് കോവിഡ് മഹാമാരി കവർന്നു കൊണ്ടുപോയത്.
Post Your Comments