ധാക്ക : ബംഗ്ളാദേശിലെ പ്രമുഖ മുസ്ലീം പുരോഹിതനും ഫേസ്ബുക്കിലും യുട്യൂബിലും സുപരിചിതനുമായ അഹ്‌മദുള്ളയാണ് കഴിഞ്ഞദിവസം ഫത്‌വയുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയുന്ന ആള്‍ക്കാരെ പരിഹസിക്കാനായി ഫേസ്ബുക്കിലെ ഹാഹ ഇമോജി ഉപയോഗിക്കുവര്‍ക്കെതിരെയാണ് അഹ്‌മദുള്ള ഫത്‌വ പുറപ്പെടുവിച്ചു.
മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് ഫത്‌വ പുറപ്പെടുവിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വീഡിയോയില്‍ ആളുകളെ പരിഹസിക്കാന്‍ ഹാഹ ഇമോജി ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദമായി പറയുന്നുണ്ട്.
“പ്രതികരണത്തിന് ഹാഹ ഇമോജികള്‍ ഉപയോഗിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമിടുന്ന ആളുകളെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ഇമോജി ഉപയോഗിക്കുന്നത് ഇസ്ലാമില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. അത് ദൈവത്തിന് നിരക്കാത്തതാണ്” അഹ്‌മദുള്ള പറഞ്ഞു.
Post Your Comments