ദില്ലി: ക്രിപ്റ്റോ കറൻസിയുടെ പേരിലും സൈബർ ലോകത്ത് തട്ടിപ്പ് വ്യാപകം. വിവിധ മൊബൈൽ ആപ്പുകളിലൂടെ ക്രിപ്റ്റോ കറൻസികൾ പരിചയപ്പെടുത്തി നിക്ഷേപം ആകർഷിച്ചാണ് തട്ടിപ്പ്. ചില തട്ടിപ്പുകൾ പിടികൂടിയെങ്കിലും ഇപ്പോഴും തട്ടിപ്പുകാർ സൈബർ ലോകത്ത് സജീവമായി തുടരുന്നു.
ബിറ്റ് കോയിന്റെ പെട്ടെന്നുള്ള ഉയർന്ന മൂല്യം നിരവധി യുവാക്കളെ ക്രിപ്റ്റോ കറൻസിലേക്ക് ആകർഷിച്ചു. എന്നാൽ വിപണിയിലെ കനത്ത വില കാരണം പലർക്കും ബിറ്റ് കോയിൻ വാങ്ങാനാകുന്നില്ല. ഇത് മുതലെടുത്താണ് തട്ടിപ്പ്. ബിടിസിക്ക് പകരം വിവിധ പേരുകളിൽ ക്രിപ്റ്റോ കറൻസി മൊബൈൽ ആപ്പുകളിലൂടെ അവതരിപ്പിക്കുന്നു. ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കുറച്ച് കോയിൻ സൗജന്യമായി കിട്ടും.
Read Also:- ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകൾ നിർണായകമായിരുന്നു: സച്ചിൽ ടെണ്ടുൽക്കർ
ക്രിപ്റ്റോ കറൻസി ഖനനത്തിനായി മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നതിനാലാണ് സൗജന്യ കോയിൻ നൽകുന്നത്. തട്ടിപ്പുകാർ ചിലർക്ക് കോയിൻ പണമാക്കി ചെറിയ തുക തിരിച്ച് നൽകും. എന്നാൽ ഇത് തട്ടിപ്പുകാരുടെ ചതിയാണെന്ന് പിന്നീടാണ് അറിയുക. തട്ടിപ്പുകാരുടെ പല ആപ്പുകളും പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ ഇല്ല എന്നതാണ് വാസ്തവം.
Post Your Comments