Latest NewsKeralaNews

മാദ്ധ്യമപ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തി: അനിൽ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച്‌ മുഖ്യമന്ത്രി

അനിൽ രാധാകൃഷ്ണന്റെ ആകസ്മിക വിയോഗം മാദ്ധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണ്

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാദ്ധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ആരാധനാലയങ്ങൾക്ക് മേൽ നിയന്ത്രണങ്ങളേർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്: ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു

അനിൽ രാധാകൃഷ്ണന്റെ ആകസ്മിക വിയോഗം മാദ്ധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഹൃദയാഘാതത്തെ തുടർന്നാണ് അനിൽ രാധാകൃഷ്ണൻ അന്തരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് ശാന്തി കവാടത്തിൽ വെച്ചാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുക.

Read Also: അജ്ഞാത സന്ദേശത്തിന് പിന്നാലെ സിമന്റ് ഫാക്ടറി വളപ്പില്‍ സ്റ്റീല്‍ ബോംബുകള്‍: ആറ് പേര്‍ കസ്റ്റഡിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button