KeralaLatest NewsNews

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല: കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് നേരെ അതിക്രമം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് വീണാ ജോർജ് വ്യക്തമാക്കി. കോവിഡ് ഡ്യൂട്ടിക്കിടയിൽ ഡോ. രാഹുലിനെ മർദിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.

Read Also: 20,000 കോടി ഡോളറിന്റെ നിക്ഷേപം, 10 ലക്ഷം തൊഴിലവസരങ്ങള്‍, വമ്പന്‍ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

‘ഇതുപോലുള്ള സംഭവങ്ങളിൽ അതിശക്തമായ നടപടിയുണ്ടാകും. പ്രതിയെ ഒരു കാരണവശാലും സംരക്ഷിക്കില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കുകയില്ല. ഡോ.രാഹുലിന്റെ വിഷമം മനസിലാക്കുന്നുവെന്നും അദ്ദേഹത്തിനൊപ്പമാണുള്ളതെന്നും’ വീണാ ജോർജ് കൂട്ടിച്ചേർത്തു.

ഇത്തരം സംഭവങ്ങളിൽ സർക്കാരിന് ശക്തവും കൃത്യവുമായ നിലപാടുകളാണുള്ളതെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രി കോവിഡ് മഹാമാരി സമയത്ത് വലിയ കഠിനാധ്വാനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.

Read Also: ഡബ്ള്യു.സി.സിയുണ്ട്, മറ്റേ സി.സിയുണ്ട്, മറിച്ച സി.സിയുണ്ട്, ഒരാവശ്യം വന്നപ്പോ ഒരാളും തിരിഞ്ഞു നോക്കിയില്ല: സാന്ദ്ര

shortlink

Related Articles

Post Your Comments

Related Articles


Back to top button