അബുദാബി: ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ട് അബുദാബി. ക്വാറന്റീന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്. ജൂണ്‍ 23 മുതലാണ് പുതിയ പട്ടിക പ്രാബല്യത്തില്‍ വന്നത്. ഓസ്ട്രിയ, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഇറ്റലി, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളെ പുതിയതായി പട്ടികയില്‍ ഉള്‍പ്പെടുത്തി. ക്യൂബ, കിര്‍ഗിസ്ഥാന്‍, റഷ്യ എന്നീ രാജ്യങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, അസര്‍ബൈജന്‍ ഭൂട്ടാന്‍, ബ്രൂണെ, ചൈന, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീന്‍ലാന്റ്, ഹോങ്കോങ്ങ്, ഐസ്‌ലന്റ്, ഇസ്രയേല്‍, ഇറ്റലി, ജപ്പാന്‍, മാള്‍ട്ട, മൗറീഷ്യസ്, മൊള്‍ഡോവ, മൊറോക്കോ, ന്യൂസീലന്റ്, നോര്‍വേ, പോര്‍ച്ചുഗല്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്റ്, തായ്‌വാന്‍, അമേരിക്ക, ഉസ്‌ബെകിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റില്‍ നിലവിലുള്ളത്.
പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് അബുദാബിയില്‍ എത്തിയ ശേഷം നിര്‍ബന്ധിത ക്വാറന്റീനില്‍ ഇളവ് ലഭിക്കും. ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാവും. വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവര്‍ അബുദാബിയിലെത്തി ആറാം ദിവസവും 12-ാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.
Post Your Comments