ചെന്നൈ: കല്‍പാകം ആണവനിലയത്തിലെ യുവശാസ്ത്രജ്ഞന്‍ മരിച്ച നിലയില്‍. ആന്ധ്രാ ഗോദാവരി സ്വദേശി പി എസ് സായ് റാമ്മിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലാര്‍ നദിക്കരയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവശാസ്ത്രജ്ഞനെ കാണാതായതായി മൂന്ന് ദിവസം മുമ്പ് സഹപ്രവര്‍ത്തകര്‍ പോലീസിൽ പരാതി നൽകിയിരുന്നു.
സായ് റാം താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. രാവിലെ അഞ്ച് മണിക്ക് സൈക്കിളിങ്ങിന് പോകുന്ന ശീലമുണ്ടായിരുന്നു ഇദ്ദേഹത്തിന്. അതേസമയം ഞയറാഴ്ച പുലര്‍ച്ചെ സൈക്കിളിങ്ങിന് പോയ സാം റാം പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പൊലീസിനെ അറിയിച്ചത്. മൃതദേഹം കണ്ടെത്തിയ നദികരയുടെ ഒരു കിലോമീറ്റര്‍ അകലെ നിന്ന് സായ് റാമ്മിന്‍റെ സൈക്കിള്‍ ലഭിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Post Your Comments