Latest NewsKeralaNews

വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന് ദേശീയ പുരസ്‌കാരം. സംസ്ഥാന ചാനലൈസിംഗ് ഏജൻസികളിൽ 2019-20 സാമ്പത്തിക വർഷത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ലെവൽ വൺ സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനത്തിനാണ് വനിതാ വികസന കോർപ്പറേഷൻ അർഹയായത്. തുടർച്ചയായ നാലാം വർഷമാണ് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപറേഷന്റെ (NSCFDC) ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിയായി വനിതാ വികസന കോർപ്പറേഷനെ തെരഞ്ഞെടുത്തത്.

Read Also: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താക്കീത്

കൃത്യമായ ആസൂത്രണത്തോടെ വനിത വികസന കോർപറേഷൻ നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌കാരമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂനപക്ഷ, പിന്നോക്ക, പട്ടികജാതി, പൊതു വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ, വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിൽ വലിയ പുരോഗതി കൈവരിക്കുന്നതിന് കോർപ്പറേഷന് സാധിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലേയും വനിതകളുടെ പ്രശ്നങ്ങൾ ഒരു പോലെ അഭിസംബോധന ചെയ്യുന്നതിന് വനിതാ വികസന കോർപ്പറേഷന് കഴിഞ്ഞു. 35 കോടി രൂപയായിരുന്ന ശരാശരി വായ്പ വിതരണം 100 കോടി രൂപയിലേറെയായി ഉയർത്താനും സാധിച്ചെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍:മറുപടി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button