Latest NewsKeralaNews

ഭര്‍തൃ വീട്ടില്‍ തീ കൊളുത്തിയ യുവതി മരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

തൃശൂര്‍: സംസ്ഥാനത്ത് ഭര്‍തൃ വീട്ടില്‍ ഭാര്യ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഭര്‍തൃ വീട്ടില്‍ തീ കൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതിയാണ് മരിച്ചത്. 30 വയസായിരുന്നു.

Also Read: മാറി ചിന്തിക്കേണ്ടത് പെൺകുട്ടികൾ: തിരിച്ചു പ്രതികരിക്കുമെന്ന് കണ്ടാൽ ആരും തലയിൽ കയറാൻ വരില്ലെന്ന് ജിതിൻ ജേക്കബ്

ജൂണ്‍ 18നാണ് ശ്രുതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച ശേഷം തീ കൊളുത്തിയത്. പൊള്ളലേറ്റതിനെ തുടര്‍ന്ന് ശ്രുതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ശ്രുതിയുടെ പിതാവ് ശിവന്‍ ആരോപിച്ചു. ശ്രുതിയെ ശ്രീജിത്ത് നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് ശ്രുതിയുടെ ബന്ധുക്കള്‍ പറയുന്നത്. മകളുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 12 വര്‍ഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും വിവാഹിതരായത്. അദി, അഭിഷേക് എന്നിവര്‍ മക്കളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button