കൊല്ലം: കേരളത്തെ ഞെട്ടിച്ച വിസ്മയയുടെ മരണത്തിന് പിന്നില്‍ സംശയ രോഗവും? എല്ലാ മേഖലയിലും മിടുക്കു കാട്ടിയ പെൺകുട്ടിയാണ് ശാസ്താംകോട്ടയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. പഠനത്തില്‍ മിടുക്കിയായിരുന്നു വിസ്മയ. നൃത്തത്തിലും സ്‌പോര്‍ട്‌സിലും കഴിവു തെളിയിച്ചിരുന്നു. സ്‌കൂള്‍ കലോത്സവത്തില്‍ വിവിധ നൃത്ത ഇനങ്ങളില്‍ സംസ്ഥാന തലത്തില്‍ വരെ പങ്കെടുത്തു.
മികച്ച എന്‍സിസി കെഡറ്റ് ആയിരുന്നു. ഈ പെൺകുട്ടി സഹപാഠികളോട് പോലും സംസാരിക്കുന്നത് ഇയാൾ വിലക്കിയിരുന്നു. ഇത്തരത്തില്‍ എന്തെങ്കിലും പ്രശ്‌നമാകാം വിസ്മയയുടെ മരണത്തിലേക്ക് വഴിവച്ചതെന്നാണ് ബന്ധുക്കളുടെ നിഗമനം. കിരണിനൊപ്പം രണ്ടാമത് പോയത് കൊണ്ട് തന്നെ പിതാവിനോടും സഹോദരനോടും വിസ്മയ ഒന്നും പറഞ്ഞിരുന്നില്ല. അമ്മയോടും അധികം കാര്യങ്ങൾ വെളിപ്പെടുത്തിയില്ല. എന്നാൽ സഹികെട്ടായിരുന്നു മരിക്കുന്നതിന്റെ തലേന്ന് വിസ്മയ എല്ലാകാര്യങ്ങളും സഹോദരന് വാട്സാപ്പിലൂടെ അറിയിച്ചത്.
ഈ മൊബൈലാണ് ഇയാൾ തല്ലി ഉടച്ചത്. ഇതിലായിരുന്നു എല്ലാ തെളിവുകളും ഉണ്ടായിരുന്നത്.ബിഎഎംഎസ് വിദ്യാര്‍ത്ഥിയായ വിസ്മയയുടെ പഠനച്ചെലവുകളെല്ലാം അച്ഛനാണ് വഹിച്ചിരുന്നത്. ഞായറാഴ്ചയും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് ഭര്‍ത്താവ് പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞിരുന്നു. ഫീസ് അടയ്ക്കാന്‍ പണം വേണമെന്നും അവള്‍ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടില്‍ ഇടാമെന്ന് അമ്മ ഉറപ്പുനല്‍കിയിരുന്നു. ഇതിന് ശേഷമാണ് വിസ്മയയുടെ മരണം.
വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടിട്ടും മകളെ വീണ്ടും ഭര്‍തൃവീട്ടിലേക്കു പറഞ്ഞുവിട്ട രക്ഷിതാക്കളാണ് മരണത്തിന് ഉത്തരവാദി എന്ന് ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമര്‍ശിക്കുന്നുണ്ട്. അതു പൂര്‍ണമായും തെറ്റാണെന്ന് സഹോദരൻ വിജിത് പറയുന്നു. കുടുംബാംഗങ്ങള്‍ക്കു ദുഃഖമുണ്ടാക്കുന്നതാണ്. വിസ്മയയ്ക്ക് വിവാഹമോചനം നേടാനാണ് ഞങ്ങള്‍ ശ്രമിച്ചത്.
സ്വന്തം വീട്ടില്‍നിന്നു പരീക്ഷ എഴുതാന്‍ കോളജില്‍ പോയ വിസ്മയയെ കിരണ്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇനി ഉപദ്രവിക്കില്ലെന്ന് വാക്കുപറഞ്ഞാണ് അയാള്‍ കൊണ്ടുപോയത്.അവിടേക്കു പോകുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പായിരുന്നു. അച്ഛനും സഹോദരനുമായി സംസാരിക്കാതിരിക്കാന്‍ വേണ്ടി വിസ്മയയുടെ ഫോണില്‍ ആ നമ്പരുകള്‍ കിരണ്‍ ബ്ലോക്ക് ചെയ്‌തെന്നും വിജിത് ആരോപിച്ചു.
Post Your Comments