കൊല്ലം : ബിഎഎംഎസ് വിദ്യാർഥിനി വിസ്മയ എസ്.നായർ ഭർതൃഗൃഹത്തിൽ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍കുമാറിനെ കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലേക്കാണ് മാറ്റിയത്. നേരത്തെ, കിരണ്‍കുമാറിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
Read Also : ഫൈസര്‍ വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തും : ഈ വര്‍ഷം എത്തുന്നത് 100 കോടി ഡോസ്
അതേസമയം ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി ഇന്ന് കൊല്ലത്തെത്തും. ഐജി വിസ്മയയുടെ കുടുംബാംഗങ്ങളുമായും കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന് ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാര്‍ പുരുഷോത്തമനുമായും കൂടിക്കാഴ്ച നടത്തും.
വിസ്മയയുടെ മരണത്തിലെ അസ്വാഭാവികത ഉള്‍പ്പെടെ വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടറുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കേസില്‍ കിരണിന്റെ മാതാപിതാക്കളെ പ്രതി ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കിരണിന്റെ കുടുംബത്തെ ചോദ്യംചെയ്തേക്കും.
Post Your Comments